രവി മേനോൻ
കോഴിക്കോട് :പ്രേംനസീര്‍ സാംസ്‌കാരിക സമിതി പുരസ്‌കാരത്തിന് ചലചിത്ര സംഗീത ഗവേഷകനും എഴുത്തുകാരനുമായ രവിമേനോന്‍ അര്‍ഹനായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രേംനസീറിന്റെ ചരമ ദിനമായ ജനുവരി 16ന് വൈകുന്നേരം ആറു മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പ്രേംനസീറിന്റെ 33ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 15 ന് രാവിലെ നടക്കുന്ന കരോക്കെ ഗാനാലാപന മത്സരത്തില്‍ ഏറ്റവും മികച്ച ഗായകനെയും ഗായികയേയും തെരഞ്ഞെടുത്ത് സംഗീതരാജ, സംഗീതറാണി ബഹുമതി നല്‍കുകയും ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്യും
മത്സരത്തില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 8848617049, 9446391370 നമ്പറില്‍ ബന്ധപ്പെടുക.വാര്‍ത്താ സമ്മേളനത്തില്‍ കെ ശ്രീധരന്‍ നായര്‍ (പ്രസിഡണ്ട്) കെ വി സുബൈര്‍ (ജന.സെക്രട്ടറി) ഹരിദാസന്‍ നായര്‍ (രക്ഷാധികാരി) ദിവാകരന്‍ താമറാട്ട് (ട്രഷറര്‍) കെ.വി ശിവാനന്ദന്‍, കെ സുനില്‍ കുമാര്‍ പങ്കെടുത്തു.
Content Highlights: Ravi Menon honoured with Prem Nazir award, music
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..