റോക്കി ഭായിക്ക് മാസ് കൂട്ടിയ സം​ഗീതസംവിധായകൻ, കാളിയന് സം​ഗീതമൊരുക്കാൻ രവി ബസ്രുർ


കാളിയനിലേക്ക് രവി ബസ്രുറിന് സ്വാ​ഗതം എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.

രവി ബസ്രുർ പൃഥ്വിരാജിനും കാളിയൻ അണിയറപ്രവർത്തകർക്കും ഒപ്പം | ഫോട്ടോ: www.facebook.com/PrithvirajSukumaran

കെ.ജി.എഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയെമ്പാടും തരം​ഗമായ സം​ഗീതസംവിധായകനാണ് രവി ബസ്രുർ. ഇടയ്ക്ക് മഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്.

പൃഥ്വിരാജ് നായകനാവുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം കാളിയനിലൂടെയാണ് രവി ബസ്രുറിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവ്. പൃഥ്വിരാജാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. രവി ബസ്രുറിനും കാളിയന്റെ അണിയറപ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. കാളിയനിലേക്ക് രവി ബസ്രുറിന് സ്വാ​ഗതം എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.

മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് കാളിയന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയണ് ചിത്രം പറയുന്നത്. കാളി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തിലുണ്ട്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ്‌ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടീസർ നേരത്തേ പുറത്തുവന്നിരുന്നു.

Content Highlights: Ravi Basrur to Malayalam, Kaaliyan Movie, Prithviraj Sukumaran, S Mahesh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented