മകളുടെ വിവാഹ ദിനത്തിൽ പകർത്തിയ ഓർമ ചിത്രങ്ങ പങ്കുവച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ.. 2016 ജനുവരി 25 നായിരുന്നു രവീണയുടെ വളർത്തുമകളായ ഛായയും ഷോൺ മെൻഡെസും തമ്മിലുള്ള വിവാഹം.  ഹിന്ദു ക്രിസ്ത്യൻ മതാചാരങ്ങൾ പ്രകാരം ​ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ. 

“ചില നിമിഷങ്ങൾ എന്നത്തേക്കുമായി മനോഹരമായി മനസ്സിൽ പതിഞ്ഞിരിക്കുന്നവയാണ്,  എന്ന ക്യാപ്ഷനോടെയാണ് രവീണ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

നീല ​ഗൗണണിഞ്ഞാണ് രവീണയെ ചിത്രത്തിൽ കാണാനാവുക. ഛായയുടെ വെയ്ൽ പിടിച്ചുകൊണ്ട് മറ്റൊരു മകളായ പൂജയും, ഇവർക്കൊപ്പം ഇളയമക്കളായ റാഷയും രൺബീറും ചിത്രങ്ങളിൽ ഉണ്ട്.

1995 ലാണ്  ഛായ, പൂജ എന്നിങ്ങനെ രണ്ടു പെൺമക്കളെ രവീണ ടണ്ടൻ ദത്തെടുക്കുന്നത്. പിന്നീട് 2004ൽ രവീണ അനിൽ തദാനിയെ വിവാഹം ചെയ്തു. റാഷ രൺബീർ എന്നിങ്ങനെ രണ്ടുമക്കളും ഈ ദമ്പതികൾക്ക് ഉണ്ട്.

Content highlights : Raveena Tandon Shares Throwback Pictures from daughter chaya's wedding