രവീണ ടണ്ടൻ | ഫോട്ടോ: എ.എഫ്.പി
ബോളിവുഡിൽ ഇന്നും തിളങ്ങിനിൽക്കുന്ന താര റാണിയാണ് രവീണ ടണ്ടൻ. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സ്വന്തം പേരിലുള്ള അവർ തന്റെ കരിയറിൽ നോ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. അതിന് തനിക്ക് ചാർത്തിക്കിട്ടിയ പേര് അഹങ്കാരിയെന്നായിരുന്നുവെന്നും രവീണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രവീണ പഴയകാല സിനിമാനുഭവങ്ങൾ ഓർത്തെടുത്തത്.
പൊരുത്തപ്പെടാനാവാത്ത പല കാര്യങ്ങളുമുണ്ടായിരുന്നെന്ന് രവീണ പറഞ്ഞു. ശരിയാവില്ലെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം തുറന്നു പറയും. ഉദാഹരണത്തിന് ഡാൻസ്. ആ നൃത്തം ചെയ്യാൻ പറ്റില്ലെന്ന് തന്നെ പറയും. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനോ ചുംബനരംഗങ്ങൾ ചെയ്യാനോ താത്പര്യമില്ല. സ്വയം വിലകല്പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തിൽ ഒരു ചുളിവുപോലും വരാതെ ബലാത്സംഗ രംഗത്തിൽ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോൾ താനായിരിക്കുമെന്നും രവീണ ചൂണ്ടിക്കാട്ടി.
നിങ്ങൾക്ക് വേണമെങ്കിൽ റേപ്പ് സീൻ എടുക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളിൽ ചുളിവ് വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അതിനവർ എന്നെ ധിക്കാരിയെന്നാണ് വിളിച്ചത്. ഡർ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ടായിരുന്നു. ചെയ്യില്ല എന്നുതന്നെ തറപ്പിച്ചുപറഞ്ഞു. കരിഷ്മാ കപൂർ ആദ്യമായി അഭിനയിച്ച പ്രേം കൈദി എന്ന ചിത്രത്തിലെ ആ വേഷം ശരിക്ക് ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. നായകനുമൊത്തുള്ള ഒരു രംഗത്തിന്റെ പേരിൽ ആ സിനിമ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. രവീണ കൂട്ടിച്ചേർത്തു.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്-ചാപ്റ്റർ 2-വിലാണ് ബിഗ്സ്ക്രീനിൽ പ്രേക്ഷകർ രവീണയെ ഒടുവിൽ കണ്ടത്. ചിത്രത്തിലെ പ്രധാനമന്ത്രിയുടെ വേഷം ഏറെ കയ്യടി നേടിയിരുന്നു.
Content Highlights: Raveena Tandon says she was called arrogant by film makers, Raveena Tandon New Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..