'അവസരങ്ങൾക്കായി കിടന്നുകൊടുക്കാൻ തയ്യാറായില്ല'; വെളിപ്പെടുത്തലുമായി രവീണ


990 കളിൽ സിനിമാ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളിൽ പലതിന്റെയും പ്രവർത്ത രീതി വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും നായികമാരെക്കുറിച്ച് ഇല്ലാകഥകൾ എഴുതിയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ രവീണ പറയുന്നു.

-

ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമർശിച്ച് നടി രവീണ ഠണ്ടൺ. താൻ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അത്തരം വ്യവസ്ഥകളെ അം​ഗീകരിക്കാത്തതു കൊണ്ട് തന്നെ അഹങ്കാരിയായി മുദ്രകുത്തിയെന്നും രവീണ പറയുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവീണയുടെ വെളിപ്പെടുത്തൽ.

''എനിക്ക് സിനിമയിൽ ​ഗോഡ് ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അം​ഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ എന്നെ പ്രമോട്ട് ചെയ്യാൻ നായകൻമാരും ഇല്ലായിരുന്നു. അവസരങ്ങൾക്ക് വേണ്ടി നായകൻമാർക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ വലിയ അഹങ്കാരിയായിരുന്നു. നായകൻമാർ ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല.''

അന്നൊന്നും വനിതാ മാധ്യമ പ്രവർത്തർ പോലും എനിക്ക് പിന്തുണയുമായി രം​ഗത്ത് വന്നില്ല. അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങൾക്കൊപ്പം നിൽക്കാനാണ് ആ​ഗ്രഹിച്ചത്. ഇവർ തന്നെയാണ് വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതികൊണ്ടിരുന്നതും. എന്നോർക്കണം- രവീണ പറഞ്ഞു.

സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തിന് ശേഷം രവീണ ബോളിവുഡ് സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും ചർച്ചയായിരുന്നു.

തുടക്കകാലത്ത് താനും സിനിമയിലെ ‘വൃത്തികെട്ട രാഷ്ട്രീയം’ ഇരയായിരുന്നുവെന്ന് രവീണ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

നായകൻ‍മാരാലും അവരുടെ പെൺസുഹൃത്തുക്കളാലും ചിലർ ഒഴിവാക്കപ്പെടാറുണ്ട്. നുണകൾ നിറഞ്ഞ വാർത്തകൾ അവർക്കെതിരേ നിരന്തരം നൽകും. അത് അവരുടെ കരീയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറും മറ്റുചിലർക്ക് അതിന് കഴിയില്ല. സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നിങ്ങൾ നുണയനാണെന്ന് മുദ്രകുത്തപ്പെടും തകർക്കാനുള്ള ശ്രമങ്ങളും നടത്തും. പക്ഷേ, താൻ പോരാടി കരിയർ തിരിച്ചുപിടിക്കുകയായിരുന്നെന്നും രവീണ വ്യക്തമാക്കി.

Content Highlights: Raveena Tandon on Monopoly Bollywood, says she was not sleeping with heroes for roles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented