Vishnu Vishal, Akshay Kumar
തമിഴ് സൂപ്പർഹിറ്റ് ത്രില്ലർ രാക്ഷസന്റെ ഹിന്ദി റീമേയ്ക്കിൽ അക്ഷയ് കുമാർ നായകനാവുന്നു. മിഷൻ സിൻഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങ് ആണ് നായിക. അക്ഷയ് കുമാറിനെ നായകനാക്കി ബെൽബോട്ടം എന്ന ചിത്രം ഒരുക്കുന്ന രഞ്ജിത്ത് എം. തിവാരിയാണ് സംവിധാനം ചെയ്യുന്നത്.
മികച്ച ത്രില്ലര്‍ എന്ന ഖ്യാതിയോടെ തിയേറ്ററുകളിൽ തകര്‍ത്തോടിയ ചിത്രമാണ് വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
സൈക്കോളജിക്കല്‍ ത്രില്ലറായിരുന്ന ചിത്രത്തില്‍ അമല പോളായിരുന്നു നായികയായെത്തിയത്. ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായത്. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയത്.
content highlights : Ratsasan Hindi remake titled MissionCinedrella Akshay Kumar and Rakul preet in lead roles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..