നടിയുടെ ആത്മഹത്യയ്ക്ക് 15 ദിവസത്തിന് ശേഷം കാമുകന്‍ മരിച്ച നിലയില്‍


രശ്മിരേഖ, സന്തോഷ്‌

ഭുവനേശ്വർ: ടെലിവിഷന്‍ താരം രശ്മിരേഖ ആത്മഹത്യ ചെയ്ത് പതിനഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജീവിത പങ്കാളി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടിലാണ് നടി തൂങ്ങി മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ഒരു കുറിപ്പും എഴുതി വച്ചിരുന്നു. പോലീസ് മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നടിയുടെ മരണത്തെ തുടര്‍ന്ന് പങ്കാളി സന്തോഷ് പത്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം റൂര്‍ക്കലയെ സ്വന്തം വസതിയില്‍ ഇയാളെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രശ്മിരേഖയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജീവനൊടുക്കുന്നതിനെക്കുറിച്ച് സന്തോഷ് ചിന്തിച്ചിരുന്നു. എന്നാല്‍ എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ച് ഒപ്പം നിന്നുവെങ്കിലും ഇയാള്‍ കടുത്ത ദുഖത്തിലായിരുന്നുവെന്ന് മാതാവ് പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Content Highlights: Rashmirekha Ojha death, boy friend Santhosh Patra found dead, Odisha TV acress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented