രശ്മിക, നിവിനൊപ്പം ജൂഡ് | PHOTO: INSTAGRAM/RASHMIKA MANDANNA, FACEBOOK/ NIVIN PAULY
ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജൂഡ് ആന്തണി ജോസഫ് കോംബോ വീണ്ടും ഒരുമിക്കുകയാണ്. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്തണി.
നിവിൻ ചിത്രത്തിലേക്ക് രശ്മികയെയും വിജയ് സേതുപതിയേയും എത്തിക്കാൻ താല്പര്യമുണ്ടെന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഇതിന്റെ ചർച്ചകൾ നടക്കുകയാണെന്നും സംവിധായകൻ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ വെളിപ്പെടുത്തൽ.
അതേസമയം, ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 100 കോടി പിന്നിട്ടുകഴിഞ്ഞു. 2018 -ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് മാറ്റിയെന്നും ജൂഡ് ആന്തണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ പറയുകയുമുണ്ടായി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ മുൻനിര താരങ്ങളാണ് 2018-ൽ അണിനിരന്നത്.
'കാവ്യാ ഫിലിംസ്', 'പി.കെ. പ്രൈം പ്രൊഡക്ഷൻസ് ' എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി. കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: rashmika mandhanna vijay sethupathy in nivin pauly jude anthany movie director about cast


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..