പറയാത്ത കാര്യങ്ങളുടെ പേരിൽ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഹൃദയം തകർക്കുന്നു -രശ്മിക


രശ്മിക മന്ദന്ന | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

സോഷ്യൽ മീഡിയകൾ വഴി നടക്കുന്ന ട്രോളുകൾക്കെതിരെ പ്രതികരണവുമായി നടി രശ്മിക മന്ദാന. പരിഹാസങ്ങൾ തനിക്ക് എത്രമാത്രം വിഷമമുണ്ടാക്കുന്നു എന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ അവർ വ്യക്തമാക്കുന്നത്. താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുവെന്നും ഇത് പല ബന്ധങ്ങളും തകരാൻ കാരണമാകുന്നുവെന്നും രശ്മിക ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങൾ തന്നെ അലട്ടുന്നുവെന്നും തനിക്ക് അതിന് ഒരു മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് തോന്നുന്നുവെന്നും പറഞ്ഞാണ് രശ്മിക കുറിപ്പ് ആരംഭിക്കുന്നത്. കരിയർ ആരംഭിച്ചതു മുതൽ ഒരുപാട് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ധാരാളം ട്രോളുകളും ലഭിച്ചു. എല്ലാവർക്കും ഇഷ്ടമാവുന്ന ഒരാളല്ല താനെന്ന് ബോധ്യമുണ്ട്. എന്നും രശ്മിക പറയുന്നു.



"ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആനന്ദമാണ് ഞാൻ പരിഗണിക്കുന്നത്. നിങ്ങൾക്കും എനിക്കും അഭിമാനികരമാകുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ പരമാവധി ശ്രമിക്കാറുള്ളത്. ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് ഹൃദയം തകർക്കുകയും നിരാശ ജനിപ്പിക്കുകയും ചെയ്യുന്നു. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി ഞാൻ കണ്ടെത്തി. സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങൾ സിനിമാമേഖലയ്ക്കത്തും പുറത്തുമുള്ള ബന്ധങ്ങൾക്ക് വളരെ ദോഷം ചെയ്തേക്കാം."

"സൃഷ്ടിപരമായ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും വളർത്താനും ഉപകരിക്കും. എന്നാൽ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വളരെക്കാലമായി അത് അവഗണിക്കാൻ ഞാൻ പറയുന്നുണ്ടെങ്കിലും അവ കൂടുതൽ വഷളാകുകയാണ് ചെയ്യുന്നത്.ചുറ്റുമുള്ള എല്ലാവരോടും, ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാൻ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്നേഹം മാത്രമേയുള്ളൂ." രശ്മിക പറഞ്ഞു.

Content Highlights: rashmika mandanna's instagram post about hate trolls, rashmika instagram post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented