'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടി രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.

2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് രശ്മിക അതെല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. 

ഇപ്പോള്‍ രശ്മിക വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തയുമായി തെലുഗു മാധ്യമങ്ങള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. 

മാതാപിതാക്കളുടെ അഭിപ്രായം തേടിയാണ് രശ്മിക തീരുമാനം എടുത്തിരിക്കുന്നത്. ഏറെ ദുഖകരമായ തീരുമാനമായിരുന്നു. തമിഴ്, കന്നട, തെലുഗുഭാഷകളില്‍ നിന്ന് രശ്മികയ്ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവരുടെ തീരുമാനം- കുടുംബ സുഹൃത്ത് പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു