പുഷ്പയിലെ ഗാനരംഗത്തിൽ രശ്മിക, രശ്മിക മന്ദന്ന | ഫോട്ടോ: സ്ക്രീൻഗ്രാബ്, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
തെലുഗ് സിനിമയിലെ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദ റൈസ്. ചിത്രത്തിനൊപ്പം ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയിരുന്നു. പ്രത്യേകിച്ച് സാമി സാമി എന്ന ഗാനവും ഗാനരംഗത്തിലെ നായിക രശ്മികയുടെ ചുവടുകളും. പല പൊതുവേദികളിലും നടി ഈ ചുവടുകള്‍ വെച്ചിരുന്നു. ഈ നൃത്തച്ചുവടുമായി ബന്ധപ്പെട്ട് പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ് അവര്‍.
ഇനിയൊരു വേദിയിലും സാമി സാമിയുടെ ചുവടുകള്‍ വെയ്ക്കില്ല എന്നതാണാ തീരുമാനം. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന 'റഷ്' അവര്‍ എന്ന ചോദ്യോത്തരവേളയില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രശ്മിക തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞത്. തനിക്ക് രശ്മികയ്‌ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. എന്നാല്‍ ചോദ്യകര്‍ത്താവിനെ നിരാശയിലാക്കുന്നതായിരുന്നു നടിയുടെ മറുപടി.
'ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?' എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി.
പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ: ദ റൂള്‍ ആണ് രശ്മികയുടേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. ഫഹദ് ഫാസിലും സിനിമയില്‍ ഒരു സുപ്രധാനവേഷത്തിലുണ്ട്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ മിഷന്‍ മജ്‌നുവാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'അനിമലി'ലും രശ്മികയാണ് നായിക.
Content Highlights: Rashmika Mandanna no longer wants to do Saami Saami step, pushpa 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..