രശ്മിക | ഫോട്ടോ: സ്ക്രീൻഗ്രാബ്
കുറഞ്ഞ ചിത്രങ്ങൾകൊണ്ട് തന്നെ ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് രശ്മിക മന്ദന്ന. എന്നാൽ പൊതുവേദിയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങുകയാണ് അവർ. സീ സിനി അവാർഡ്സ് 2023ൽ പങ്കെടുക്കാനെത്തിയ രശ്മികയുടെ വസ്ത്രധാരണമാണ് വിമർശനങ്ങൾക്കിടയാക്കിയത്.
വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമർശനം. നടി ഇപ്പോൾ ഉർഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും വിമർശകർ ചോദിക്കുന്നു. അവാർഡ്ദാന ചടങ്ങിന് മുന്നോടിയായി നടന്ന റെഡ് കാർപ്പറ്റ് സെഷന്റെ വീഡിയോയിൽ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രശ്മികയേയാണ് കാണാനാവുക.
അതേസമയം രശ്മികയെ അഭിനന്ദിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഗൗണില്‍ രശ്മിക അതിസുന്ദരിയാണെന്നും വസ്ത്രധാരണം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ആരാധകര്‍ കുറിച്ചു. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരമാണ് ചടങ്ങിൽ രശ്മികയ്ക്ക് സമ്മാനിച്ചത്.
വിജയ് നായകനായ വാരിസ് ആണ് രശ്മികയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഓ.ടി.ടി റിലീസായെത്തിയ സിദ്ധാർഥ് മൽഹോത്ര ചിത്രം മിഷൻ മജ്നുവിലും രശ്മികയായിരുന്നു നായിക. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമൽ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകൻ. അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്.
Content Highlights: rashmika mandanna getting trolls on her dressing style, rashmika mandanna latest news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..