വിജയ്, രശ്മിക | photo: varisu, twitter/ @SVC_official
വിജയ് നായകനായെത്തിയ 'വാരിസ്' സൂപ്പര്‍ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ആഗോളതലത്തില്‍ 200 കോടിയിലധികം കളക്ഷന്‍ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. രശ്മിക മന്ദാനയാണ് വാരിസിലെ നായിക.
ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാന പങ്കുവെച്ച അഭിപ്രായം ശ്രദ്ധ നേടുകയാണ്. തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വാരിസില്‍ അഭിനയിക്കാന്‍ തയ്യാറായത് എന്നാണ് താരം വെളിപ്പെടുത്തിയത്.
രണ്ടു ഗാനങ്ങളല്ലാതെ വേറൊന്നും ചെയ്യാനില്ലെന്ന് വിജയ് സാറിനോട് പറയാറുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഏറെ നാളായി ആരാധിക്കുന്ന ഒരാളാണ് വിജയ്. വിജയ് സാറിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു ഈ സിനിമ ചെയ്യാന്‍ കാരണമെന്നും രശ്മിക പറഞ്ഞു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് കമേഴ്ഷ്യല്‍ എന്റര്‍ടെയിനറുകളുടെ ഭാഗമാകണമെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
വിജയ്, രശ്മിക എന്നിവരെ കൂടാതെ ശരത്കുമാര്, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും വാരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമനാണ് സംഗീതം.
Content Highlights: Rashmika Mandanna agrees she had nothing to do in Varisu in an interview
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..