Sidharth, Rashmika
തെന്നിന്ത്യൻ നടി രശ്മിക മന്ദാന ബോളിവുഡിലേക്ക്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷൻ മജ്നു' എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം.
ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്. റോ ഏജന്റായാണ് ചിത്രത്തിൽ സിദ്ധാർഥ് വേഷമിടുന്നത്. 70 കളിൽ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഒരു ഒപ്പറേഷന്റെ കഥയാണ് ചിത്രത്തിന്റേതാണെന്നാണ് സൂചന.
റോണി സ്ക്രൂവാല, അമർ ബൂട്ടാല, ഗരിമ മെഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.
കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. രശ്മിക നായികയായെത്തിയ ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾ വലിയ ഹിറ്റായിരുന്നു. ഈ ചിത്രങ്ങളിലൂടെ വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ടും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
Content Highlights : Rashmika Madanna bollywood debut sidharth malhotra movie Mission Majnu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..