രൺവീർ സിംഗിന്റെ പുതിയ ഫോട്ടോഷൂട്ട് | ഫോട്ടോ: ആഷിഷ് ഷാ| https://www.papermag.com/ranveer-singh-bollywood-2657701980.html?rebelltitem=15#rebelltitem15
ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നത് ശീലമാക്കിയ താരമാണ് ബോളിവുഡ് നടൻ രൺവീർ സിംഗ്. ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് ഒരു ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിലാണ്. കാരണം നഗ്നനായാണ് രൺവീർ ഈ ഫോട്ടോഷൂട്ടിൽ എത്തിയത്. പേപ്പർ എന്ന മാസികയ്ക്കുവേണ്ടിയാണ് രൺവീർ ഈ ഫോട്ടോഷൂട്ട് ചെയ്തത്.
ഒരു ടർക്കിഷ് പരവതാനിയിൽ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് രൺവീറിന്റേതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 70-കളിലെ പോപ് താരം ബർട്ട് റെയ്നോൾഡ്സിന്റെ വിഖ്യാതമായ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തന്റെ സിനിമകളേക്കുറിച്ചും ഫാഷൻ സങ്കൽപ്പങ്ങളേക്കുറിച്ചും രൺവീർ പറയുന്ന അഭിമുഖവും മാഗസിനിൽ ഉണ്ട്. ആഷിഷ് ഷായാണ് ഫോട്ടോഗ്രാഫർ.
നിരവധി സോഷ്യൽ മീഡിയാ പേജുകളിലൂടെ ഈ ചിത്രങ്ങൾ പ്രചരിക്കുകയാണ്. ചിത്രങ്ങൾക്കൊപ്പം ട്രോളുകളും വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപിക്കുന്നുണ്ട്. കയ്യിലുള്ള എല്ലാ പൈസയുമെടുത്ത് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത ശേഷം ഞാൻ എന്നായിരുന്നു ഒരു കമന്റ്. മൂന്ന് വയസുള്ള ഞാൻ കുളിക്കാൻ മടിപിടിച്ച് കിടക്കുന്ന പോലെ എന്നായിരുന്നു വേറൊരാളുടെ കമന്റ്.
ഈയിടെയാണ് താരം 119 കോടിയുടെ വീട് വാങ്ങിയത്. അതിന് ശേഷമാണോ ഇങ്ങനെയായത് എന്നായിരുന്നു രസകരമായ വേറൊരു ചോദ്യം. പക്ഷേ ഇങ്ങനെയൊരു ഫോട്ടോഷൂട്ടിന് ധൈര്യം കാണിച്ച രൺവീറിനെ അഭിനന്ദിക്കുന്നവരുമുണ്ട്. അമേരിക്കൻ മോഡലായ കിം കർദാഷിയാന്റെ പ്രശസ്തമായ ഷാംപെയ്ൻ ഫോട്ടോഷൂട്ട് ഇതേ പേപ്പർ മാസികയ്ക്കുവേണ്ടിയായിരുന്നു.
ബെയർ ഗ്രിൽസിന്റെ മാൻ വേഴ്സ് വൈൽഡിൽ ഈയിടെ രൺവീർ പ്രത്യക്ഷപ്പെട്ടിരുന്നു. കരൺ ജോഹറിന്റെ റോക്കി ഓർ റാണി കി പ്രേം കഹാനി, രോഹിത് ഷെട്ടിയുടെ സർക്കസ് എന്നിവയാണ് രൺവീറിന്റേതായി വരാനിരിക്കുന്ന പദ്ധതികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..