രൺവീർ സിങ്, ഷാരൂഖ് ഖാൻ | Photo: facebook/ don2, ranvir sing
ഷാരൂഖ് ഖാൻ നായകനായെത്തിയ ഡോൺ, ഡോൺ 2 എന്നീ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഡോണിൻറെ മൂന്നാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് റിതേഷ് സിദ്വാനി അടുത്തിടെ പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലായിരുന്നു. നടനും സംവിധായകനുമായ ഫർഹാൻ അക്തർ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റിതേഷ് വ്യക്തമാക്കിയിരുന്നു.
പക്ഷേ ഇപ്പോഴിതാ ഷാരൂഖിന്റെ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡോൺ 3 യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്നാണ് വിവരങ്ങൾ. ഷാരൂഖ് ഖാന് പകരം രൺവീർ സിങ് ആയിരിക്കും ടെെറ്റിൽ റോളിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എക്സൽ എന്റർടെയിൻമെന്റാണ് ഡോൺ ഫ്രാഞ്ചെെസിയുടെ ഉടമകൾ. ഷാരൂഖ് ഖാൻ പിന്മാറുന്നുവെന്ന് അറിയിച്ചതിനെത്തുടർന്നാണ് പുതിയൊരാളെ നിർമ്മാതാക്കൾ തിരഞ്ഞതെന്നാണ് വിവരം. എക്സൽ എന്റർടെയിൻമെന്റിന്റെ 'ദിൽ ധടക്നെ ഡോ', ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനാണ് രൺവീർ.
ഡോൺ 3 യുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. 2006-ലാണ് ഡോൺ ഇറങ്ങുന്നത്. 2011-ൽ രണ്ടാം ഭാഗമായ ഡോൺ 2 ഇറങ്ങി. ഇരു ചിത്രങ്ങളും വൻ വിജയമായിരുന്നു.
Content Highlights: Ranveer Singh replaces Shah Rukh Khan in farhan akhtar Don 3 says report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..