
Photo| Bollywood Hungama|YouTube
തീയേറ്ററുകളിൽ ആവേശം നിറച്ച് പ്രദർശനം തുടരുകയാണ് രൺവീർ സിങ്ങ് നായകനായെത്തിയ ബോളിവുഡ് ചിത്രം 83. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവായിട്ടാണ് രൺവീർ അഭിനയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷം കൊണ്ട് കരയുന്ന രൺവീറിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.
ബോളിവുഡ് ഹംഗായമയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് സംഭവം. പൊതു ഇടങ്ങളിൽ കരയാൻ ഇഷ്ട്ടമല്ല എന്നാൽ '83' ലഭിക്കുന്ന സ്നേഹത്തിൽ വികാരാധീനനാകാതിരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് രൺവീർ കണ്ണീരണിഞ്ഞത്. എനിക്ക് ലഭിക്കുന്ന സ്നേഹം, ഇതെന്നെ കീഴടക്കിയിരിക്കുന്നു. ഞാൻ ഒരു അഭിനേതാവായി മാറിയത് അത്ഭുതമാണ്, എനിക്ക് വിജയിക്കാൻ എന്തെല്ലാം അവസരങ്ങളാണ് ഉണ്ടായിരുന്നത്? കണ്ണീരോടെ രൺവീർ പറയുന്നു.
കരിയറിന്റെ തുടക്കക്കാലത്ത് സിനിമയിൽ അവസരങ്ങൾക്കായി ശ്രമിച്ചിരുന്ന കാലം മുതൽ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ആളുകൾ ഉൾപ്പെടെയുള്ള ആളുകൾ സിനിമയെക്കുറിച്ച് പറയുന്ന നല്ല വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലെന്നും രൺവീർ പറഞ്ഞു.
കബീർ ഖാൻ സംവിധാനം ചെയ്ത 83 ബഹുഭാഷാ ചിത്രമായാണ് അണിയിച്ചൊരുക്കിയത്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുകോണാണ് എത്തുന്നത്. ചിത്രം മലയാളത്തിൽ അവതരിപ്പിച്ചത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
Content Highlights : Ranveer Singh in tears as 83 movie gets positive responses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..