പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് രണ്‍വീര്‍ സിംഗ്


രൺവീർ സിം​ഗിന്റെ പുതിയ ഫോട്ടോഷൂട്ട് | ഫോട്ടോ: ആഷിഷ് ഷാ| https://www.papermag.com/ranveer-singh-bollywood-2657701980.html?rebelltitem=15#rebelltitem15

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്. ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്‍വീര്‍ മൊഴി നല്‍കിയിരുന്നു. സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് രണ്‍വീര്‍ പോലീസ് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. ഇത് ജൂലൈ 21 ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. അതിന് പിന്നാലെ വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. ജൂലൈ 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയതും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതും. ഐ.പി.സി 292, 293, 509 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് രണ്‍വീര്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. അതില്‍ ഒരിക്കലും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ കേസിന് ആധാരമായ ചിത്രം താന്‍ പുറത്ത് വിട്ടതല്ലെന്ന് രണ്‍വീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷൂട്ടിന്റെ ഭാഗമല്ലെന്നും താരം വ്യക്തമാക്കി.

ചിത്രം മോര്‍ഫ് ചെയ്തതാണോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധാ ഫലം രണ്‍ബീറിന് അനുകൂലമായാല്‍ ക്ലീന്‍ ചിറ്റ് നല്‍കും.


Content Highlights: Ranvir Singh claimed images posted online were morphed, nude photoshoot case controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented