'ലോകകപ്പ് ട്രോഫിക്കൊപ്പം എന്റെ ട്രോഫി'; ദീപികയ്ക്കൊപ്പം ലോകകപ്പ് ആഘോഷിച്ച് രൺവീർ


 ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചലച്ചിത്രതാരത്തിന് ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഇത്തരമൊരു അവസരം ലഭിക്കുന്നത്.

രൺവീർ സിം​ഗും ദീപികാ പദുക്കോണും | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിലെ തിളങ്ങുന്ന താരദമ്പതിമാരാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. കഴിഞ്ഞദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ദീപിക. രൺവീറും ദീപികയ്ക്കൊപ്പം ലുസൈൽ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനൽ മത്സരത്തിന്റെ ചടങ്ങുകൾ പുരോ​ഗമിക്കേ ദീപികയേക്കുറിച്ച് രൺവീർ സിങ് പറഞ്ഞ ഒരു വാചകം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അർജന്റീന-ഫ്രാൻസ് മത്സരം തുടങ്ങുന്നതിന് മുമ്പ് ദീപികയും മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ചേർന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. ‘ലോകകപ്പ് ട്രോഫിയോടൊപ്പം എന്റെ ട്രോഫി. ഒന്നവളെ നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ മിന്നിത്തിളങ്ങുകയാണവൾ’’ എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രൺവീർ സിങ് പോസ്റ്റ് ചെയ്തത്. ദീപിക പങ്കെടുത്ത ചടങ്ങുകളുടെ വീഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

രൺവീറിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറികൾ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ചരിത്രനിമിഷം എന്ന പേരിൽ അർജന്റീനയുടെ നേട്ടം ദീപികയ്ക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയും രൺവീർ പങ്കുവെച്ചിട്ടുണ്ട്. ഒരുമിച്ച് ലോകകപ്പ് കാണാനായതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചലച്ചിത്രതാരത്തിന് ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഇത്തരമൊരു അവസരം ലഭിക്കുന്നത്.

താൻ നായികയാവുന്ന പത്താൻ എന്ന ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ദീപിക ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർക്കസ് ആണ് രൺവീറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിൽ അതിഥിവേഷത്തിൽ ദീപികയും എത്തുന്നുണ്ട്. ക്രിസ്മസിന് മുന്നോടിയായി ഡിസംബർ 23-ന് ചിത്രം റിലീസ് ചെയ്യും.

Content Highlights: ranveer singh celebrating fifa world cup final with deepika padukone, FIFA world cup 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented