'രണ്‍വീര്‍ ആസനം കാണിക്കുന്നു, ഇത് ദേശീയ പ്രശ്‌നം'; അതിഥിയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ച് അവതാരക


രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ടിൽ നിന്നും, ചാനൽ ചർച്ചയിലെ രംഗം

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം രണ്‍വീര്‍ സത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചെമ്പൂര്‍ പോലീസില്‍ എന്‍ജിഒ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും താരത്തിനെതിരേ കേസെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. എന്‍ഡിടിവി നടത്തിയ ചര്‍ച്ചയിലെ ഒരു ഭാഗമാണ് വൈറലായിരിക്കുന്നത്.

രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയില്‍ എന്താണ് വള്‍ഗറായി ഉള്ളത് എന്ന് അവതാരക ചോദിക്കുന്നു. 'രണ്‍വീര്‍ സിംഗ് ആസനം കാണിക്കുന്നു. അദ്ദേഹം നഗ്‌നയായി നില്‍ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല' എന്നാണ് അതിഥിയായെത്തിയ വേദിക ചൗബേ പറയുന്നത്. തൊട്ടുപിന്നാലെ ചിരിയടക്കാന്‍ കഴിയാതെ അവതാരക തലതാഴ്ത്തുന്നു. ' നിങ്ങള്‍ ചിരിച്ചോളൂ മാഡം, പക്ഷെ ഇതൊരു ദേശീയ പ്രശ്‌നമാണ്' എന്ന് വേദിക മറുപടി നല്‍കുന്നു.

പേപ്പര്‍ മാസികയുടെ ഫോട്ടോഷൂട്ടിലാണ് രണ്‍വീര്‍ നഗ്നനായെത്തിയത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ പുറത്ത് വിടുകയും ചെയ്തു. തൊട്ടുപിന്നാലെ താരത്തെ പ്രശംസിച്ചും പരിഹസിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ചെമ്പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.


Content Highlights: Ranvir Sigh, Nude photoshoot controversy, Paper Magazine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022

Most Commented