കൊറോണ അതിരൂക്ഷമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  സിനിമാ-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആഹ്വാനം ചെയ്യുന്നുണ്ട്.

അവസാനമായി സംഭാവന പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുന്നത് ബോളിവുഡിലെ താരജോഡികളായ ദീപികാ പദുകോണും രണ്‍വീര്‍ സിംഗുമാണ്. തുക എത്രയെന്ന് പറയാതെയാണ് പ്രഖ്യാപനം. 

'ഈ സമയങ്ങളില്‍ ചെറിയ സഹായങ്ങളും പ്രധാനമാണ്. ഞങ്ങള്‍ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നതായി അറിയിക്കുന്നു. നിങ്ങളും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. നമ്മളെല്ലാവരും ഇതില്‍ ഒന്നിച്ചു നില്‍ക്കണം. നമ്മളിതിനെ അതിജീവിക്കും. ജയ് ഹിന്ദ്.'

 
 
 
 
 
 
 
 
 
 
 
 
 

🙏🏽

A post shared by Ranveer Singh (@ranveersingh) on

രണ്‍വീര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടുപേരുടെയും പേരിലാണ് അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്താതെ സഹായം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് വലിയ അഭിനന്ദനമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്.

Content Highlights: Ranveer, Deepika donate to PM CARES Fund over corona