-
ഡെന്നീസിന്റെയും രവിശങ്കറിന്റെയും മോനായിയുടെയും ലോകമായ ബത്‌ലഹേമും അവിടെ അവധി ആഘോഷിക്കുവാൻ എത്തിയ അഞ്ചു സുന്ദരിമാരും ഉള്ളിലൊരു വിങ്ങലായി മാറിയ നിരജ്ഞനുമൊപ്പം മലയാളി കൂട്ടുകൂടിയിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ.
മലയാളി പ്രേക്ഷകർക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി 22 വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. സമ്മർ ഇൻ ബത്‌ലഹേമിന് തിരക്കഥ ഒരുക്കിയ രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
എന്നാൽ, ഇത്തവണ രഞ്ജിത്തിന് നിർമാതാവിന്റെ വേഷമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു യുവതാരവും നായകനാകും. ഗോൾഡ് കോയിൻ മോഷൻ പിക്ച്ചറിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി . "ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്." പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് കുറിച്ചു.
Content Highlights : Ranjith Sibi Malayil Combo After 22 years of Summer In Bathlahem New Movie Starring Asif Ali


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..