-
അന്തരിച്ച നടൻ രവി വള്ളത്തോളിനെ അനുസ്മരിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ.താൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടനാണ് രവി വള്ളത്തോളെന്നും ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകനും അദ്ദേഹമായിരുന്നുവെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. തൻ്റെ ഒരു സിനിമയിൽ ഓർമിക്കപ്പെടുന്ന ഒരു വേഷം രവി വള്ളത്തോൾ ചെയ്യണമെന്ന ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ലെന്നും രഞ്ജിത്ത് ശങ്കർ കുറിക്കുന്നു
രഞ്ജിത്ത് ശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം.
അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു "ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?" ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടർച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിൻ്റെ കഥ പറയുന്നു.
സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എൻ്റെ ഒരു സിനിമയിൽ അദ്ദേഹം ചെയ്യണമെന്ന എൻ്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല.
ഓർമകൾ മാത്രം ബാക്കിയാവുന്നു.
content highlights : ranjith shankar remembers actor ravi vallathol
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..