ഹിറ്റുകളുടെ തോഴനാണ് രഞ്ജിത് ശങ്കർ. ജയസൂര്യയെ നായകനാക്കി പുറത്തിറക്കിയ പ്രേതം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേതം 2ന്റെ തിരക്കുകളിലാണിപ്പോൾ. ഏത് തിരക്കിനിടയിലും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ചിന്തകളും സമൂഹ മാധ്യമങ്ങളില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അദ്ദേഹം.

അത്തരത്തില്‍ രഞ്ജിത്ത് ശങ്കർ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഭിനയത്തെകുറിച്ച് ചില ചിന്തകള്‍ എന്ന പേരിലാണ് രഞ്ജിത്തിന്റെ കുറിപ്പ്. പുതു തലമുറയ്ക്ക് അഭിനയത്തെകുറിച്ചുള്ള പാഠങ്ങള്‍ അല്ലെങ്കില്‍ നല്ല ഒരു അഭിനേതാവിന് വേണ്ട കഴിവുകളെക്കുറിച്ചാണ് രഞ്ജിത്തിന്റെ കുറിപ്പില്‍ പറയുന്നത്. പല പുതിയ അഭിനേതാക്കള്‍ക്കും മലയാളം വായിക്കാന്‍ തന്നെ അറിയില്ല എന്നതാണ് ദുഃഖകരമാണെന്ന് അദ്ദേഹം കുറിച്ചു. ഭാഷ മനസിലാക്കാനുള്ള കഴിവുണ്ടെങ്കില്‍ അത് അഭിനേതാവിന് വലിയൊരു പ്ലസ് പോയിന്റ് ആണെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. ഡബ്‌സ്മാഷ് പോലുള്ള ആപ്പുകള്‍ ഉള്ളിലുള്ള കഴിവുകളെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 രഞ്ജിത്ത് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

1.ഒരു ഭാഷ മനസിലാക്കാന്‍, വായിക്കാന്‍, എഴുതാന്‍ ഒരു അഭിനേതാവിന് കഴിയുമെങ്കില്‍, ഇവയൊന്നും സാധ്യമല്ലാത്ത വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആ അഭിനേതാവിന്  അതൊരു വലിയ പ്ലസ് ആയിരിക്കും. (പക്ഷെ പല പുതിയ അഭിനേതാക്കള്‍ക്കും മലയാളം വായിക്കാന്‍ തന്നെ അറിയില്ല എന്നതാണ് ദു:ഖകരം)

2.ഡബ്സ്മാഷ്, മ്യൂസിക്കലി പോലുള്ള അപ്പുകള്‍ നിങ്ങളുടെ കഴിവുകളെ ഇല്ലാതാക്കും അല്ലെങ്കില്‍ നിങ്ങളുടെ കഴിവുകളെക്കുറിച്ച് തെറ്റായ ധാരണ നിങ്ങള്‍ക്ക് നല്‍കും. ഏതെങ്കിലും പുസ്തകങ്ങളിലെയോ നാടകങ്ങളിലെയോ ഒരു ഭാഗം അഭിനയിച്ച് അത് റെക്കോര്‍ഡ് ചെയ്ത് നിങ്ങളുടെ കഴിവുകളെ വിലയിരുത്തൂ-രഞ്ജിത്ത് ശങ്കർ പറയുന്നു 

ranjith

Content Highlights: ranjith shankar facebook post on acting ranjith sankar new movie pretham 2 jayasurya