സിനിമാപ്രേമികള്‍ക്ക് രഞ്ജിത്ത് ശങ്കറിന്റെ തിരക്കഥകള്‍ സൗജന്യമായി വായിക്കാന്‍ അവസരം. അര്‍ജുനന്‍ സാക്ഷി മുതല്‍ ഞാന്‍ മേരിക്കുട്ടിവരെയുള്ള സിനിമകളുടെ തിരക്കഥകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് എല്ലാവര്‍ക്കും മുന്‍പില്‍ തുറന്ന് കൊടുക്കുകയാണ് സംവിധായകന്‍.
താല്‍പര്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്യാം. നിലവില്‍ ആറ് സിനിമകളുടെ തിരക്കഥകളാണ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുണ്യാളന്‍ ഒന്നും രണ്ടും ഭാഗങ്ങളും മോളിയാന്റി റോക്കിസും അപ് ലോഡ് ചെയ്തിട്ടില്ല. പാസഞ്ചര്‍ ഉടനെ അപ് ലോഡ് ചെയ്യും.
സിനിമയോട് താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ചെറിയ ശ്രമം. ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇനി വരുന്ന തിരക്കഥകളും ഓണ്‍ലൈനില്‍ ലഭ്യമാക്കും- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.
ജയസൂര്യ നായകനാകുന്ന പ്രേതം 2 വിന്റെ തിരക്കിലാണ് രഞ്ജിത്ത് ശങ്കറിപ്പോള്‍. പ്രേതം ഒന്നാം ഭാഗത്തിലെ മെന്റലിസ്റ്റ് ജോണ്‍ ബോസ്‌കോയുടെ ജീവിത്തിലെ മറ്റൊരു അദ്ധ്യയമാണ് പ്രേതം 2. ഡിസംബര്‍ മാസത്തില്‍ ചിത്രം പുറത്തിറങ്ങും.