ബില്ല് കണ്ടാൽ തന്നെ ഷോക്കേൽക്കുന്ന വൈദ്യൂതി ബില്ലിന്റെ വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത്രയും കാലം വലിയ ചർച്ചയായിരുന്നത്. പൂട്ടിയിട്ട വീടുകളിൽ പോലും പതിനായിരങ്ങളുടെ ബില്ലുകൾ വന്ന അനുഭവസ്ഥരുമുണ്ട്. അതിൽനിന്ന് വ്യത്യസ്തമായ ഒരു കഥയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. 

വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചതോടെ കറന്റ് ബില്ലിന്റെ കനത്ത ആഘാതത്തിൽനിന്ന് മോചിതനായിരിക്കുകയാണ് സംവിധായകൻ.

''14,000 രൂപയോളമാണ് ഇത്രയും കാലം ബില്ല് വന്ന് കൊണ്ടിരുന്നത്. അതിപ്പോൾ നൂറായി. ഒരു പരീക്ഷണം പോലെയാണ് സോളാർ വച്ചു നോക്കിയത്. എന്നാൽ ഇത്രയും വിജയമാകുമെന്ന് കരുതിയില്ല''- രഞ്ജിത്ത് ശങ്കർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 

First kseb bill after switching to solar❤️ Help nature. Switch to solar!

Posted by Ranjith Sankar on Tuesday, 15 September 2020

Content Highlights: Ranjith Shankar Director shares his electricity bill after setting up solar panel