ടെലിവിഷന്‍ ചാനലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. സംഗീത പരിപാടികളുടെ അവതാരകയായെത്താറു ണ്ടെങ്കിലും രഞ്ജിനി ഒരു ഗായിക അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുട്ടിക്കാലത്ത് താന്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ടെന്ന രഹസ്യം പങ്കുവയ്ച്ചിരിക്കുകയാണ് രഞ്ജിനിയിപ്പോള്‍.
പുതുവര്‍ഷത്തിലെ ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്റെ സംഗീത ഗുരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി. മാധവന്‍ മാഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കുട്ടിക്കാലത്ത് തന്നെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത് അദ്ദേഹമാണെന്നും, എങ്ങിനെയാണ് അദ്ദേഹം അത് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രഞ്ജിനി കുറിച്ചു.
രഞ്ജിനിക്കും അധ്യാപകനും ആശംസകള്‍ നേര്‍ന്ന് ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: ranjini haridas with her music teacher madhavan mash television anchor