Ranjini, Maradona
അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്.
2012ൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനായി മറഡോണ കണ്ണൂരെത്തിയ സമയത്ത് ആ പരിപാടിയുടെ അവതാരകയായിരുന്നത് രഞ്ജിനിയായിരുന്നു. അന്ന് രഞ്ജിനിക്കൊപ്പം തകർപ്പൻ ചുവടുകൾ വച്ച് മറഡോണ കാണികളെ അമ്പരപ്പിച്ചിരുന്നു.
"വർഷങ്ങൾക്കുമുമ്പ് ഇതിഹാസം തന്റെ മലയാളി ഫുട്ബോൾ ആരാധകരെ കാണാൻ കണ്ണൂരിലെത്തിയപ്പോൾ ആ പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ ദിവസം എന്നെന്നേക്കുമായി എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തും, കാരണം അത് ഞാൻ അവതരിപ്പിച്ച പരിപാടികളിൽ ഏറ്റവും രസകരവും ഊർജ്ജസ്വലമായതുമായിരുന്നു.
മറഡോണയെന്ന ഫുഡ്ബോൾ പ്രതിഭാസമാണ് ഏവരുടെയും മനസിൽ നിറഞ്ഞു നിൽക്കുക. അതുപോലെ അദ്ദേഹത്തിന്റെ ഊർജം, ആവേശം, എക്കാലത്തേയും വലിയ ഫുട്ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും...അദ്ദേഹം വിടവാങ്ങി എന്നറിഞ്ഞപ്പോൾ എന്റെ മനസ് ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. ആ പരിപാടി അവതരിപ്പിച്ചത്, അദ്ദേഹത്തോടൊപ്പം നൃത്തം ചവിട്ടിയത്, അദ്ദേഹം എന്നെ ചുംബിച്ചത്....ആവേശത്തിന് പകരം എന്റെ ഉള്ളിൽ ഇപ്പോൾ ഒരു നഷ്ടബോധമാണ്. അദ്ദേഹം ഇനിയില്ലെന്ന വസ്തുത ലോകത്തിന് കനത്ത പ്രഹരമാണ്. തീരാ നഷ്ടം...
നിങ്ങൾ പോയ എല്ലായിടത്തും നിങ്ങളുടെ അനുകരണീയമായ പ്രഭാവലയം നിറഞ്ഞു നിന്നു. അത് ഫുട്ബോൾ ആവട്ടെ, സ്റ്റേജ് ഷോ ആവട്ടെ, വിരുന്നുകൾ ആവട്ടെ...രാജാവിനെ പോലെയാണ് നിങ്ങൾ ജീവിച്ചത് അതും നിങ്ങളുടേതായ രീതിയിൽ..ഒരേയൊരു മറഡോണയ്ക്ക് യഥാർഥ ഇതിഹാസത്തിന്...ആത്മശാന്തി നേരുന്നു.." രഞ്ജിനി കുറിച്ചു
I had the honour of hosting an event years ago when the Legend himself came to visit his Malayalee football fans in...
Posted by Ranjini Haridas on Wednesday, 25 November 2020
Content Highlights : Ranjini Haridas Remembers Diego Maradona Bobby chemmanoor Jewellery Inauguration Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..