പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല. ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ വിശേഷിപ്പിച്ചിരുന്നത്. വസ്ത്രധാരണത്തിനും കേരളത്തിലെ തെരുവ് നായ വിഷയത്തിലെ അഭിപ്രായങ്ങളുടെ പേരിലും വിമാനത്താവളത്തില്‍ വച്ച് വഴക്കുണ്ടാക്കിയതിന്റെ പേരിലും തുടങ്ങി എന്ത് ചെയ്താലും ട്രോളോട് ട്രോളായിരുന്നു രഞ്ജിനിയ്ക്ക്.
പൊങ്കാല ഏറ്റ് വാങ്ങാന്‍ തന്റെ ജീവിതം പിന്നെയും ബാക്കി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിനി. ഒരു ചാനല്‍ പരിപാടിയ്ക്ക് വേണ്ടി ധരിച്ച വേഷമാണ് രഞ്ജിനിയ്ക്ക് ട്രോളുകളുടെ ചാകര നല്‍കിയത്.
"ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി", "അങ്ങനെത്തന്നെ നേരെ ചന്ദ്രനിലേക്ക് വിട്ടോ" എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ രഞ്ജിനിയ്ക്ക് സപ്പോര്‍ട്ടുമായി വന്നവരും കുറവല്ല.
content highlights : Ranjini Haridas Anchor Ranjini Haridas Costume Troll social Media