ബിജു സോപാനവും ശിവാനിയും
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി.ഉണ്ണികൃഷ്ണൻ ആണ്.
പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കന്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, ഫോളി എഫ്എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ്: ശ്രീജിത്ത് ശങ്കർ, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ് ബ്രൂ, കളറിസ്റ്റ്: ഓപ്പോയ്. ചിത്രം ഉടൻ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Content Highlights: rani movie shooting completed, biju sopanam and shivani menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..