ജോണ്‍സണ്‍ മാഷ് എന്ന നഷ്ടം മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. ആ അനുഗ്രഹീത സംഗീതജ്ഞനു പിന്നാലെ അദ്ദേഹത്തിന്റെ പത്‌നി റാണിയ്ക്കു മകളെയും മകനെയും നഷ്ടമായതും മനസിനെ മുറിവേല്‍പ്പിച്ച വാര്‍ത്തയായിരുന്നു. എന്നാല്‍ സങ്കടങ്ങളില്‍ തളരാതെ അതിജീവനത്തിന്റെ മാതൃക കാട്ടിത്തരികയാണ് റാണി ജോണ്‍സണ്‍. മകള്‍ ഷാന്‍ ജോണ്‍സണിന്റെ വേര്‍പാട് ഉണ്ടാക്കിയ ഞെട്ടലില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ നാളുകളില്‍ നിന്നും വ്യത്യസ്തയായി നഷ്ടങ്ങളെ സഹിച്ച് ആ നല്ലോര്‍മ്മകളുടെ കൂട്ടില്‍ മുമ്പോട്ടു പോവുകയാണ് ഇപ്പോഴവര്‍. ക്ലബ് എഫ് എമ്മിനു നല്‍കിയ അഭിമുഖത്തില്‍ റാണി ജോണ്‍സണ്‍ ജോണ്‍സണ്‍ മാഷെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള നല്ലോര്‍മ്മകള്‍ പങ്കു വെയ്ക്കുകയാണ്.

'മോള്‍ പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല. ആരെയും കാണാനും മിണ്ടാനും ഒന്നും തോന്നിയിരുന്നില്ല. കരഞ്ഞുകൊണ്ടു മുറിയിലിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എല്ലാ ദിവസവും രാവിലെ പള്ളിയില്‍ പോകും. കുര്‍ബാന കേള്‍ക്കും. തിരിച്ചു വരും. മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കും. അമ്മച്ചി മുറിയിലേക്ക് ഭക്ഷണം കൊണ്ടു വരും. അതു കഴിക്കും. അങ്ങനെ ആ നാല്‍പ്പത്തിയൊന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ രെു അച്ചനുണ്ട്. ഫാദര്‍ ബോസ്‌കോ ഞാളിയത്ത്. അച്ചന്‍ വന്ന് എന്നെയും അമ്മച്ചിയെയും ഒരു ധ്യാനകേന്ദ്രത്തില്‍ കൊണ്ടു പോയി. അവിടെ ചെന്ന് താമസിച്ചപ്പോഴാണ് ഒരു ധൈര്യമൊക്കെ കൈവന്നത്. ഫാദര്‍ ബൈബിളിലെ ചില വാചകങ്ങളും ഓര്‍മ്മിപ്പിച്ചു. മനുഷ്യനില്‍ ആശ്രയം വയ്ക്കുന്നതിനേക്കാള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് നല്ലത് എന്നും. ഇപ്പോള്‍ ധൈര്യമായി ഒറ്റയ്ക്കാണെങ്കിലും ജീവിക്കാന്‍.' റാണി പറയുന്നു.

പാപമില്ലാതെ ജീവിക്കാന്‍ പറ്റും. സഹനമില്ലാതെ രെു മനുഷ്യനും ഈ ലോകത്ത് ജീവിക്കാനാവില്ലെന്ന് എന്റെ അനുഭവങ്ങളില്‍ നിന്ന് എനിക്കു മനസിലായി. അതിജീവിക്കാനുള്ള ശക്തി ദൈവം തരുമെന്നാണ് തോന്നിയിട്ടുള്ളത്. അമ്മ ഇപ്പോഴും ധൈര്യം തന്ന് കൂടെത്തന്നെയുണ്ട്. സിനിമാസുഹൃത്തുക്കളില്‍ ജയേട്ടന്‍(ജയചന്ദ്രന്‍) ചിത്ര, സുജാത, ശ്വേത തുടങ്ങിയവരൊക്കെ വരാറും വിളിക്കാറുമുണ്ട്. ചേട്ടന്റെ വീട്ടില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ്. എന്നെ വിളിച്ച് അന്വേഷിക്കാറുണ്ട്.' റാണി ജോണ്‍സണ്‍ പറഞ്ഞു.

Content Highlights : Rani Johnson, Johnson master, Shaan Johnson, malayalam music director