ഹൃത്വിക് റോഷനെ വെല്ലുവിളിച്ച് കങ്കണയുടെ സഹോദരി രംഗോലി വീണ്ടും രംഗത്ത്. തനിക്കെതിരെ കങ്കണ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹൃത്വിക് രംഗത്ത് വന്നപ്പോഴാണ് രംഗോലി താരത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. 

കങ്കണ റണാവത്ത്-ഹൃത്വിക് റോഷന്‍ യുദ്ധം ബോളിവുഡില്‍ ചര്‍ച്ചയായിട്ട് ഏറെക്കാലമായി. ഹൃത്വികുമായി പ്രണയത്തിലായിരുന്നുവെന്നും താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നും ചൂണ്ടിക്കാണിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. പൊതു പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണ തുടര്‍ച്ചയായി സംസാരിക്കാറുണ്ട്.

താനും കങ്കണയുമായി യാതൊരു ബന്ധമില്ലെന്നും തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഹൃത്വിക് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണങ്ങളെ മറികടക്കാന്‍ മുന്‍ഭാര്യ സൂസെന്‍ അടക്കമുള്ളവര്‍ തനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ഹൃത്വിക് പറഞ്ഞിരുന്നു. തുടര്‍ന്ന് ഹൃത്വിക്കിനെതിരെ വീണ്ടും കടുത്ത ആക്രമണവുമായി രംഗോലി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ട്വിറ്റിറിലൂടെയാണ് രംഗോലിയുടെ പ്രതികരണം.

ഭാര്യയുടെ മൂക്കിന് താഴെ നിന്ന് ഒന്നിലധികം പ്രണയങ്ങളുണ്ടാക്കുന്നത് അവസാനിപ്പിച്ചൂ കൂടെ. എന്തിനാണ് നിങ്ങള്‍ ഭാര്യയുടെ പിറകില്‍ ഒളിക്കുന്നത്. 

നിങ്ങളുടെ മുന്‍ഭാര്യ അവിടെ ഉണ്ടായിരുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഒരു സുഹൃത്തുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന കഥ ഞങ്ങളെല്ലാം വായിച്ചിട്ടുണ്ട്. കങ്കണ പുറത്ത് വിട്ട ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് തെളിയിക്കാമോ?- രംഗോലി ചോദിക്കുന്നു.

rangoli