ഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്‍പയ്ക്കും രാജ് കുന്ദ്രയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വാടക ഗര്‍ഭധാരണത്തിന് പകരം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കണം എന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി.

താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചെന്നും ദമ്പതികള്‍ക്കിടയില്‍ ദത്തെടുക്കലിന് പ്രോത്സാഹനം നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

"എനിക്കൊരു കുഞ്ഞുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ കൂടി വേണമെന്നുണ്ട്. അതുകൊണ്ട് ഞാനും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. സ്വന്തം കുഞ്ഞിനായി വാടക ഗര്‍ഭധാരണത്തിന്റെ സാധ്യതകള്‍ തേടാതെ ദത്തെടുക്കലിന് ദമ്പതികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ ലോകത്ത് ഇതിനകം തന്നെ ജനിച്ച, മാതാപിതാക്കള്‍ക്കായി കൊതിക്കുന്നവര്‍ക്ക് ഒരു കുടുംബത്തെ നല്‍കാന്‍ നമുക്ക് ശ്രമിക്കാം. 

എന്റ സഹോദരിയാണ് ഇതിന് എനിക്ക് പ്രചോദനം നല്‍കിയത്. ഞാനും അജയും ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തു കഴിഞ്ഞു. അധികം വൈകാതെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ പെണ്‍കണ്‍മണി ഞങ്ങള്‍ക്കൊപ്പമുണ്ടാകും...കങ്കണ അവള്‍ക്ക് ഗംഗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞിന് കുടുംബത്തെ നല്‍കാനായത് ഞങ്ങളുടെ ഭാഗ്യമാണ് ."-രംഗോലി ട്വീറ്റ് ചെയ്തു.

Rangoli

Rangoli

അജയ് ചന്ദേല്‍ ആണ് രംഗോലിയുടെ ഭര്‍ത്താവ്. 2011 ല്‍ വിവാഹിതരായ ഇരുവര്‍ക്കും പൃഥ്വി എന്നു പേരുള്ള ഒരു മകനുണ്ട്.  

Content Highlights : Rangoli Chandel announces she’s adopting, wants to discourage surrogacy