Randu Rahasyangal poster
ശേഖര്‍ മേനോന്, വിജയകുമാര്‍ പ്രഭാകരന്, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആന്‍ഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അര്‍ജ്ജുന്‍ലാല്‍,അജിത് കുമാര്‍ രവീന്ദ്രന് എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രണ്ട് രഹസ്യങ്ങള്‍'.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മ്മിക്കുന്നത് വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്, അജിത്കുമാര്‍ രവീന്ദ്രന്, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, ആര്‍ജെ ഷാന്‍, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ സംവിധായകര്‍ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.
ജോമോന് തോമസ്,അബ്ദുള്‍ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് ബിഡബ്ല്യൂടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആര് ഹരിലാല്‍, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം - റണ്‍ രവി, പ്രോജക്റ്റ് ഡിസൈനര്‍- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനര്‍ - കരുണ്‍ പ്രസാദ്, സ്റ്റില്‍സ്- സച്ചിന് രവി, ജോസഫ്, പി.ആര്.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: randu rahasyangal malayalam movie, Spanish actor andria rivera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..