Randu Per Movie Poster
സുരാജ് വെഞ്ഞാറമൂട്, ശാന്തി ബാലചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രണ്ടു പേർ' സൈന പ്ലെ ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസായി.
അലൻസിയാർ, ബിപിൻ, ബേസിൽ പൗലോസ്, സുനിൽ സുഖദ എന്നിവരാണ് മറ്റു താരങ്ങൾ. പ്രയത്ന ഫിലിംസിന്റെ ബാനറിൽ അരുൺകുമാർ കെ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നരേന്ദ്രർ രാമനുജം നിർവഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്.
അഞ്ചു വർഷത്തെ ആത്മബന്ധം ഒരു രാത്രി യാദൃച്ഛികമായി വേർപിരിയുമ്പോൾ അത് അയാളെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇതിനെ മറികടക്കാൻ, മറഞ്ഞിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് ആ രാത്രി രേഖപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുന്നു; ഒരു ചലച്ചിത്ര നിർമ്മാതാവാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നത്തിന്റെ വേരുകളുള്ള ഒരു പ്രവൃത്തി കൂടിയായി മാറുന്നു അത്. എന്നാൽ ആ രാത്രിയിൽ അപ്രതീക്ഷിതവുമായിട്ടുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ പ്രേം ശങ്കർ ദൃശ്യവത്‌ക്കരിക്കുന്നത്.
അൻവർ അലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് ശ്രീധർ, ലൈൻ പ്രൊഡ്യൂസർ-ദേവവരദ കൽകുറ, സൗണ്ട് ഡിസൈൻ-നിഥിൻ ലൂക്കോസ്, കല-സുകുമാർ, സ്റ്റിൽസ്-അനീഷ് അലോഷ്യസ്, പരസ്യക്കല-ഓൾഡ് മോങ്ക്സ്, വാർത്താ പ്രചരണം-എ എസ് ദിനേശ്.
content highlights : randu per OTT Release Suraj venjaramoodu santhi balachandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..