സവർക്കറാവാൻ 18 കിലോ കുറച്ചെന്ന് രൺദീപ് ഹൂഡ, ഇനിയും കുറയ്ക്കുമെന്ന് താരം


മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം സവർക്കറുടെ ജീവിതകഥയാണ് പറയുന്നത്.

രൺദീപ് ഹൂഡ | ഫോട്ടോ: പി.ടി.ഐ

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രൺദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പുതിയൊരു കഥാപാത്രമാവാനുള്ള പരിശ്രമത്തിലാണ് രൺദീപ് ഇപ്പോൾ. സ്വതന്ത്ര വീർസവർക്കർ എന്ന ചിത്രത്തിനായാണ് ഹൂഡയുടെ പുതിയ രൂപമാറ്റം.

മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം സവർക്കറുടെ ജീവിതകഥയാണ് പറയുന്നത്. ടൈറ്റിൽ റോളിലാണ് രൺദീപ് ഹൂഡയെത്തുന്നത്. ചിത്രത്തിനായി താൻ ഇതുവരെ 18 കിലോ കുറച്ചെന്നാണ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സവർക്കറുടെ ലുക്കിലുള്ള രൺദീപിന്റെ ചിത്രം ഫസ്റ്റ്ലുക്ക് പോസ്റ്ററായി അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അൺഫെയർ ആൻഡ് ലവ്ലിയാണ് രൺദീപിന്റേതായി അണിയറിയിൽ ഒരുങ്ങുന്ന മറ്റൊരുചിത്രം. ഇല്യാന ഡിക്രൂസ് ആണ് ചിത്രത്തിലെ നായിക.

2020-ൽ ഓ.ടി.ടി റിലീസായെത്തിയ എക്സ്ട്രാക്ഷൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും രൺദീപ് ഹൂഡ അരങ്ങേറ്റം നടത്തിയിരുന്നു. ക്രിസ് ഹെംസ് വർത്ത്, ​ഗോൾഡ്ഷിഫ്ത്തേ ഫറഹാനി എന്നിവരായിരുന്നു മറ്റുരണ്ട് പ്രധാനകഥാപാത്രങ്ങളായെത്തിയത്. 2020 ഏപ്രിൽ 24-നായിരുന്നു ചിത്രത്തിന്റെ റിലീസ്.


Content Highlights: Randeep Hooda Interview, Randeep Hooda as Veer Savarkar's Biopic, Mahesh Manjrekar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented