രണ്ടാമൂഴം നോവൽ, ശ്രീകുമാർ മേനോൻ എം.ടിയ്ക്കൊപ്പം | ചിത്രം: https:||www.facebook.com|vashrikumar
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഒത്ത് തീർപ്പ് വ്യവസ്ഥ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം.
അതേസമയം ശ്രീകുമാര്‍ മേനോന്‍ അഡ്വാൻസ് ആയി നൽകിയ ഒന്നേകാല്‍കോടി രൂപ എം ടി തിരികെ നൽകും. ശ്രീകുമാർ മേനോന് മഹാഭാരതം ആസ്പദമാക്കി മറ്റൊരു സിനിമ എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കാൻ കഴിയില്ല. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.
ഒത്ത് തീർപ്പ് വ്യവസ്ഥ ഇരുകൂട്ടരും പാലിക്കണം എന്ന് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായർക്ക് വേണ്ടി അഭിഭാഷകൻ ജയ് മോൻ ആൻഡ്രൂസും, ശ്രീകുമാർ മേനോന് വേണ്ടി വെങ്കിട്ട സുബ്രമണ്യവും ഹാജർ ആയി.
2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും കരാര്‍ ഒപ്പ് വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആര്‍ബിട്രേഷന്‍ വേണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയിലെത്തിയത്.
Content Highlights: Randamoozham issue resolved, Supreme Court of India, VA Sreekumar Menon MT Vasudevan Nair Randamooham he returns script
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..