നായകനായി മണികണ്ഠൻ ആചാരി; 'രണ്ടാം മുഖം' തിയേറ്ററുകളിലേക്ക്


രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

രണ്ടാം മുഖം എന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി

മണികണ്ഠൻ ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം 'രണ്ടാം മുഖം'റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് 'രണ്ടാംമുഖം'. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചർച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിൻപുറത്തിൻറെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂർണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്പെൻസും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. മിഴി, ദിനം, നോർത്ത് എൻറ് അപ്പാർട്ട്മെൻറ്സ്, ഇരയെ തേടൽ, ബാൽക്കണി തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവർമ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിക്കുന്നത്.

കൃഷ്ണജിത്ത് എസ് വിയജൻ. ബിറ്റോ ഡേവിസ്, നന്ദൻ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീർ, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ക്യാമറ -അജയ് പി പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിംഗ് -ഹരി മോഹൻദാസ്, സംഗീതം -രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന -ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എൻ രാജേഷ് കുമാർ, മേക്കപ്പ് -അനൂപ് സാബു, ആർട്ട് -ശ്രീജിത്ത് ശ്രീധർ, കോസ്റ്റ്യൂം ഡിസൈനർ -ആദിത്യ നാണു, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സഹദ് നടേമ്മൽ, സ്റ്റുഡിയോ -കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റിൽസ് -വിഷ്ണു രഘു, പി ആർ ഒ -പി ആർ സുമേരൻ.

Content Highlights: randam mukham movie, manikantan achari new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented