രൺബീർ കപൂർ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
നാല് തലമുറകളായി ബോളിവുഡിൽ അടക്കിവാഴുന്ന കപൂർ കുടുംബത്തിലെ പുതുതലമുറ അംഗമാണ് രൺബീർ കപൂർ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നുവെന്നാണ് രൺബീർ പറഞ്ഞത്.
പുതിയ ചിത്രമായ ഷംഷേരയുടെ പ്രചാരണ പരിപാടികൾക്കിടെ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ ഡോളി സിങ്ങിനോടാണ് രൺബീർ താനടക്കമുള്ള കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യതയേപ്പറ്റി മനസുതുറന്നത്.
53.4 ശതമാനം മാർക്കാണ് തനിക്ക് പത്താംക്ലാസിൽ നേടാനായതെന്ന് രൺബീർ പറഞ്ഞു. പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. താൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കുടുംബത്തിൽ പത്താംതരം പാസാവുന്ന ആദ്യത്തെയാൾ താനായിരുന്നെന്നും രൺബീർ പറഞ്ഞു.
മുൻപ് വാർത്താ ഏജൻസിയായ പി.ടി.ഐയോടും താനാണ് തന്റെ കുടുംബത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ളയാളെന്ന് രൺബീർ പറഞ്ഞിരുന്നു. പഠനകാര്യത്തിൽ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛൻ എട്ടാം തരം വരെയേ പോയിട്ടുള്ളൂ. അമ്മാവൻ ഒമ്പത് വരെയും മുത്തച്ഛൻ ആറാംതരം വരെയുമേ പഠിച്ചിട്ടുള്ളൂ. ശരിക്ക് എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാൾ ഞാനാണ് എന്നായിരുന്നു രൺബീർ അന്ന് പറഞ്ഞത്.
സ്കൂൾ പഠനം പൂർത്തിയാക്കിയതിന് ശേഷം അഭിനയ-ചലച്ചിത്ര നിർമാണ ക്ലാസുകളാണ് രൺബീർ പിന്നീട് ചെയ്തത്. 2007-ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..