ദീപികയുടെ പ്രകടനത്തിലാണ് അത് മികച്ചു നിന്നത്, അവള്‍ ഒരുപാട് ഉയരത്തിലാണ്- റണ്‍ബീര്‍


തമാശയിലെ ഗാനരംഗത്തിൽ നിന്നും

'ഷംഷേര' എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ദീപിക പദുക്കോണിനെ പ്രശംസിച്ച് റണ്‍ബീര്‍ കപൂര്‍. ദിപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ ദീപിക ഒരുപാട് ഉയരത്തിലെത്തിയെന്നും റണ്‍ബീര്‍ പറഞ്ഞു.

ആദ്യചിത്രമായ 'സാവരിയ' മുതലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു റണ്‍ബീര്‍. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറായിരുന്നു നായിക. ചിത്രം പരാജമായിരുന്നുവെങ്കില്‍ റണ്‍ബീര്‍ ശ്രദ്ധനേടി. ഇന്ന് ഇന്ത്യയിലെ മുന്‍നിര താരമാണ് റണ്‍ബീര്‍.

ഇംത്യാസ് അലി സംവിധാനം ചെയ്ത 'തമാശ' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റണ്‍ബീര്‍ ദീപികയെ പ്രശംസിച്ചത്. 'അഗര്‍ തും സാഥ് ഹോ...' എന്ന ഗാനരംഗം ശ്രദ്ധനേടിയത് ദീപികയുടെ പ്രകടനം കൊണ്ടാണെന്ന് റണ്‍ബീര്‍ പറഞ്ഞു.

''എന്റെ കഥാപാത്രം ആ ഗാനരംഗത്തില്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. അയാള്‍ അസ്വസ്ഥനാണ്, ദീപികയുടെ കഥാപാത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ദീപിക എനിക്ക് പിറകെ വരുന്നു. ആ ഗാനരംഗം കാണുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ളിലും വേദന തോന്നുന്നുവെങ്കില്‍ അത് ദീപികയുടെ കഴിവാണ്. അത്രയും മനോഹരമാണ് പ്രകടനം.

ഞങ്ങള്‍ ഒരേ സമയത്ത് സിനിമയില്‍ എത്തിയവരാണ്. എന്റെ രണ്ടാമത്തെ ചിത്രമായ ബച്ച്‌ന ഏ ഹസീനോയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം യേ ജവാനി ഹേ ദിവാനിയിലും അഭിനയിച്ചു. മറ്റൊരു അഭിനേതാവിന്റെ വളര്‍ച്ചയും എന്നില്‍ ഇത്രയും അത്ഭുതം ജനിച്ചിട്ടില്ല. എനിക്ക് ദീപികയെ നന്നായി അറിയം. തമാശ എത്തിയപ്പോഴേക്കും അവര്‍ ഒരുപാട് ഉയരത്തിലെത്തി. ദീപികയുടെ അഭിനയ പാടവം കാണുമ്പോള്‍ ഞാന്‍ വിസ്മയിച്ചു പോകാറുണ്ട്.''

2008-2009 കാലഘട്ടത്തില്‍ ദീപികയും റണ്‍ബീറും പ്രണയത്തിലായിരുന്നു. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. റണ്‍ബീര്‍ തന്നോട് വിശ്വാസ വഞ്ചന ചെയ്തുവെന്ന് ദീപിക ആരോപിക്കുകയും ചെയ്തു. ദീപിക പറഞ്ഞത് സത്യമാണെന്ന് റണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ സമ്മതിക്കുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം ഇരുവരും സൗഹൃദം പുതുക്കി. അതിന് ശേഷമാണ് വീണ്ടും സിനിമയില്‍ ഒന്നിച്ചത്. പിന്നീട് ദീപിക നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തു. റണ്‍ബീര്‍ നടി ആലിയ ഭട്ടിനെയും.


Content Highlights: Ranbir Kapoor, Deepika Padukone, Tamasha, agar tum saath ho song

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented