ഞങ്ങൾ ഇപ്പോൾ വിവാഹിതരായേനേ; മനസ്സു തുറന്ന് രൺബീർ കപൂർ


1 min read
Read later
Print
Share

റൺബീർ കപൂർ, ആലിയ ഭട്ട്

‌ടി ആലിയ ഭട്ടുമായുള്ള വിവാഹം ഉടൻ തന്നെ സംഭവിക്കുമെന്ന് നടൻ രൺബീർ കപൂർ. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് റൺബീർ ഇതെക്കുറിച്ച് മനസ്സു തുറന്നത്.

വിവാഹം ഉ‌ടൻ തന്നെയുണ്ടാകും. ഈ കോവിഡ് പ്രശ്നം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോൾ വിവാഹിതരായേനെ. എന്റെ ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളിലും പതിയെ എത്തണമെന്നാണ് ആ​ഗ്രഹം- രൺബീർ പറഞ്ഞു.

ലോക്ഡൗൺ കാലം ആലിയ നന്നായി വിനിയോ​ഗിച്ചുവെന്ന് രൺബീർ പറഞ്ഞു. ​ഗിത്താർ മുതൽ തിരക്കഥ വരെയുള്ള മേഖലയിൽ കെെവച്ചു. എന്നാൽ താൻ കാര്യമായി ഒന്നും തന്നെ ചെയ്തില്ലെന്നും രൺബീർ പറഞ്ഞു. അതേസമയം വ്യക്തിപരമായി ചില പ്രശ്നങ്ങളിലൂടെ കടന്നു പോയതിനാൽ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു രൺബീർ കപൂറിന്റെ പിതാവും നടനുമായ ഋഷി കപൂർ അന്തരിച്ചത്. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഋഷി കപൂർ. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് എപ്രിൽ 30 നായിരുന്നു അന്ത്യം.

Content Highlights: Ranbir Kapoor opens about marrying Alia Bhatt, wedding Rumor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
o baby

2 min

പ്രണയവും പകയും ചെറുത്തുനിൽപ്പും; കുടുംബത്തിനായി ബേബിയുടെ ഒറ്റയാൾ പോരാട്ടം| O BABY REVIEW

Jun 9, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023


rani movie

1 min

'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ​ഗാനം പുറത്ത്

Jun 8, 2023

Most Commented