-
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ഡിസംബര്‍ മാസത്തില്‍ വിവാഹിതരാകുമെന്ന് ഓപ്പണ്‍ മാഗസിനില്‍ സിനിമാ നിരൂപകന്‍ രാജീവ് മസന്ദ് വ്യക്തമാക്കി.
ആലിലയും റണ്‍ബീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹം. ആര്യന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 4 ന് പുറത്തിറങ്ങും.
നടി സോനം കപൂറിന്റെ വിവാഹവിരുന്നിന് ശേഷമാണ് റണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിരുന്നിന് ഇവര്‍ ഒരുമിച്ചെത്തിയത് ജനശ്രദ്ധ നേടിയിരുന്നു.
ആലിലയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Content Highlights: Ranbir Kapoor Alia Bhatt ties Knot on December, wedding, Marriage, Bollywood News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..