ന്റെ രണം സിനിമ കണ്ട് പ്രോത്സാഹനം തരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്. 

'ഈ സിനിമ ഇറങ്ങുന്നതിന് മുന്‍പ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. ഒരു സാധാരണ സിനിമയാണ് എന്നു തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറഞ്ഞിരുന്നത്. ഇതിന്റെ മേക്കിങ്ങിലും അവതരണത്തിലുമെല്ലാം കുറച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. അതു മനസ്സിലാക്കി ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്ക് നന്ദി. എല്ലാവരും കുടുംബസമേതം പോയി കാണണം.' 

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ സെറ്റില്‍ നിന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. സംവിധാനം അഭിനയത്തേക്കാള്‍ വിഷമമുള്ള ജോലിയാണെന്നും താരം പറഞ്ഞു. 

'സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലൂസിഫറിന്റെ ലൊക്കേഷനിലെ ജനത്തിരക്ക് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും എന്ന് കരുതുന്നു. അതിന്റെ കാരണം ഇതിലെ നായകന്‍ ലാലേട്ടന്‍ (മോഹന്‍ലാല്‍) ആയതുകൊണ്ട് മാത്രമല്ല. വലിയ ആള്‍ക്കൂട്ടമുള്ള സീനാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ലൂസിഫറിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇനി വരും കാലങ്ങളില്‍ നിങ്ങളുമായി പങ്കുവെക്കാം'-പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.  

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന്‍ പൃഥ്വിരാജിന് പുറമേ ഇഷാ തല്‍വാര്‍, റഹ്മാന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. കുടിയേറ്റ അമേരിക്കയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള പോരാട്ടമാണ് രണത്തിന്റെ പ്രമേയം.