-
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ഉയർന്നുവന്ന സ്വജനപക്ഷപാത ചർച്ചകളിൽ പ്രതികരിച്ച് നടൻ റാണദഗ്ഗുപതി. സ്വജനപക്ഷപാതത്തെ നിസ്സാരവത്‌ക്കരിക്കാനാവില്ലെന്നും ഒരു വലിയ ഉത്തരവാദിത്തം അതിനു പിന്നിലുണ്ടെന്നും നടൻ പറയുന്നു.
'കഴിവില്ലാത്തവർക്ക് സിനിമയിൽ നിലനിൽപ്പില്ല.. സ്വജനപക്ഷപാതം എന്നത് കുടുംബം എന്ന ഇന്ത്യൻ സങ്കൽപത്തിൽ നിന്നും വന്നതാണ്. നല്ലതുപോലെ അധ്വാനിക്കുന്ന ഒരു അച്ഛനുണ്ടെങ്കിൽ ആ അധ്വാനഫലം അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബത്തിനും പകർന്നു നൽകും. അങ്ങനെ അവരും പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കും. അതിനെ തള്ളിക്കളയാനാവില്ല. വലിയൊരു ഉത്തരവാദിത്തമാണത്. പ്രത്യേകിച്ച് ഈ ലോക്ഡൗൺ കാലത്ത് പതിവുപോലെ തന്നെ 600 പേർക്ക് ശമ്പളം കൊടുക്കണം. കമ്പനി തകർന്നുവീഴാതെ നോക്കണം. ഉപേക്ഷിച്ചു പോകാൻ കഴിയില്ല.. വലിയൊരു ഉത്തരവാദിത്തമാണ്.' റാണ പറയുന്നു.
തെന്നിന്ത്യൻ സിനിമാനിർമ്മാതാവും വിതരണക്കമ്പനി ഉടമയുമൊക്കെയായ ഡി സുരേഷ് ബാബുവിന്റെ മകനാണ് റാണ ദഗ്ഗുപതി.
സിനിമകളുടെ ഒടിടി റിലീസ് വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തീയേറ്റർ അനുഭവം വേറെ തന്നെയാണ്. പ്രത്യേകിച്ച് ബിഗ് ബജറ്റ് ചിത്രങ്ങൾക്ക്. ഒരു കലാകാരന് അയാൾക്കിഷ്ടമുള്ള തരത്തിൽ കഥ പറയാനും സിനിമകൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓൺലൈനിൽ ലഭ്യമാണ്. വ്യത്യസ്തമായ കണ്ടന്റുകൾ കാണാനാകുന്നുണ്ട്. എന്നാൽ തീയേറ്ററുകൾ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ജീവിതം ചിന്തിക്കാനുമാവില്ല.' റാണ പറഞ്ഞു.
ഒരേസമയം തമിഴിലും ഹിന്ദിയിലും തെലുങ്കിലും റിലീസ് ചെയ്യുന്ന കാടൻ(തെലുങ്കിൽ ആരണ്യ, ഹിന്ദിയിൽ ഹാത്തി മേരാ സാത്തി), സായ്പല്ലവി, പ്രിയാമണി എന്നിവർക്കൊപ്പം അഭിനയിക്കുന്ന വിരാടപർവം എന്നിവയാണ് റാണ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
Content Highlights :rana daggupati on nepotism tollywood films ott release sushant singh rajput death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..