മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയമണിയ്ക്ക് ആശംസകളുമായി വിരാടപര്‍വം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പിറന്നാള്‍ സമ്മാനമായി പ്രിയാമണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
നടന്‍ റാണ ദഗുബട്ടി പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് തെലുങ്കില്‍ ജന്മദിനാശംസയും നേര്‍ന്നിട്ടുണ്ട്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമായിരിക്കും വിരാടപര്‍വത്തില്‍ പ്രിയാമണി ചെയ്യുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
റാണയെ കൂടാതെ സിനിമയുടെ സംവിധായകന്‍ വേണു ഉഡുഗലയും പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പ്രിയാമണിയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
మహా సంక్షోభం కూడా ఒక గొప్ప శాంతికి దారి తీస్తుందని ఆమె నమ్మింది. ఫ్రెంచ్ రెవల్యూషన్లో స్టూడెంట్స్ పాత్ర ఎంత కీలకమో #ViraataParvam లో 'కామ్రేడ్ భారతక్క' కూడా అంతే కీలకం.#HappyBirthdayPriyamani pic.twitter.com/aUOOR3kJYD
— Rana Daggubati (@RanaDaggubati) June 4, 2020
మహా సంక్షోభం కూడా ఒక గొప్ప శాంతికి దారి తీస్తుందని ఆమె నమ్మింది. ఫ్రెంచ్ రెవల్యూషన్లో స్టూడెంట్స్ పాత్ర ఎంత కీలకమో #ViraataParvam లో 'కామ్రేడ్ భారతక్క' కూడా అంతే కీలకం.#HappyBirthdayPriyamani@RanaDaggubati @Sai_Pallavi92 @nanditadas @venuudugulafilm @dancinemaniac @priyamani6 pic.twitter.com/ET8f04jjn8
— v e n u u d u g u l a (@venuudugulafilm) June 4, 2020
കഴിഞ്ഞ മാസം ഇതുപോലെ വിരാടപര്‍വത്തില്‍ നായികവേഷം ചെയ്യുന്ന സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
റാണ നായകനായ ചിത്രത്തില്‍ സായ് പല്ലവി, പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായി, ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ബാക്കിയുള്ളത്.
Content Highlights: Rana Daggubati shares character poster of Actor Priyamani from Virataparvam on her birthday