റാണാ ദഗ്ഗുബട്ടി | ഫോട്ടോ: എ.എഫ്.പി
വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബാട്ടി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് റാണ തന്റെ ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
അന്ന് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു (corneal transplant) . എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം'.
പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലം റാണ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് റാണ പറഞ്ഞു.
തന്റെ വലതു കണ്ണിന് ഇപ്പോഴും കാഴ്ചയില്ല. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും തകര്‍ന്നുപോകും. അത് പരിഹരിച്ചാല്‍ പോലും അത് നല്‍കുന്ന ഭാരം ചിലപ്പോഴെങ്കിലും ബാക്കിയാകും. തനിക്ക് കണ്ണു മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു, മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണെന്നും റാണ കൂട്ടിച്ചേര്‍ത്തു.
Content Highlights: rana daggubati opens about corneal kidney transplantation, Rana Naidu Netflix web series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..