പൃഥ്വിരാജും റാണയും ബ്രോ ഡാഡിയുടെ സെറ്റിൽ, പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
ഒരേ കഥാപാത്രം വിവിധ ഭാഷകളിൽ അവതരിപ്പിച്ച രണ്ടുപേർ കണ്ടുമുട്ടി. പൃഥ്വിരാജും റാണാ ദഗ്ഗുബാട്ടിയുമാണ് ആ താരങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ സെറ്റിലേക്ക് വന്ന റാണയുടെ ചിത്രം പൃഥ്വിരാജ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ച് ഡാനിയൽ ശേഖർ കോശി കുര്യനെ കാണാനെത്തിയപ്പോൾ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് തെലുങ്ക് പതിപ്പായ ഭീംല നായിക്കിൽ റാണയെത്തുന്നത്. പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യാ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.
ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഉണ്ണി മുകുന്ദൻ, മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
Content Highlights: Rana Daggubati meets Prithviraj Sukumaran, Bro Dady movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..