പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; സോഷ്യൽമീഡിയ വിട്ട് റാണാ ദഗ്ഗുബട്ടി, കാരണമറിയാതെ ആരാധകർ


വർക്ക് ഇൻ പ്രോ​ഗ്രസ് എന്ന തലക്കെട്ടോടെയുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് താരം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചത്.

റാണാ ദഗ്ഗുബട്ടി | ഫോട്ടോ: എ.എഫ്.പി

ബാഹുബലിയിലെ ഭല്ലാലദേവൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് റാണാ ദഗ്ഗുബട്ടി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റാണ ഒരു പ്രഖ്യാപനം നടത്തി. താൻ സോഷ്യൽ മീഡിയ വിടുകയാണെന്നായിരുന്നു ആ പ്രഖ്യാപനം. തൊട്ടുപിന്നാലെ നടന്ന ഒരു സംഭവം കൂടിയായപ്പോൾ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരാധകർ.

ഈ മാസം അഞ്ചിനാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം വിടാൻ പോവുകയാണെന്ന് റാണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താരം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം നീക്കം ചെയ്തിരിക്കുകയാണ്. എന്താണീ പിൻവാങ്ങലിന് കാരണമെന്ന് റാണ വെളിപ്പെടുത്തിയിട്ടില്ല.

റാണാ ദഗ്ഗുബട്ടിയുടെ ഇൻസ്റ്റാഗ്രാംപേജ്

വർക്ക് ഇൻ പ്രോ​ഗ്രസ് എന്ന തലക്കെട്ടോടെയുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് താരം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അവധിയെടുക്കുന്നു. കൂടുതൽ മികവോടെയും കരുത്തോടെയും വെള്ളിത്തിരയിൽ കാണാം. എല്ലാവരോടും സ്നേഹം എന്നാണ് ട്വീറ്റിലെ മറ്റുവാചകങ്ങൾ.

വിരാടപർവം എന്ന ചിത്രത്തിലാണ് താരത്തെ ഈയടുത്ത് കണ്ടത്. സായി പല്ലവി നായികയായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെറ്റ്ഫ്ളിക്സ് സീരീസായ റാണാ നായിഡുവാണ് റാണയുടേതായി ഇനി വരാനുള്ളത്.

Content Highlights: Rana Daggubatti quits social media, Rana Daggubatti deletes all posts on Instagram, Rana Naidu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented