തന്റെ പുതിയ ചിത്രം 1945 നെതിരേ നടന്‍ റാണ ദഗ്ഗുബാട്ടി. ഇത് അപൂര്‍ണമായ സിനിമയാണെന്നും തന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും റാണാ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സിനിമയ്ക്കെതിരേയുള്ള റാണയുടെ ട്വീറ്റ്.
"ഇത് അപൂര്‍ണമായ സിനിമയാണ്.ചിത്രം പൂര്‍ത്തിയാകാത്തതിന്‍റെ പേരിലും പ്രതിഫലം നല്‍കാത്തതിന്‍റെ പേരിലും ഇതിന്‍റെ നിര്‍മാതാവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരെ കണ്ടിട്ട് പേലുമില്ല.
കൂടുതല്‍ ആളുകളെ വഞ്ചിച്ച് മാര്‍ക്കറ്റില്‍ പൈസ ഉണ്ടാക്കാനുള്ള നിര്‍മാതാവിന്‍റെ ആശയമാണിത്..ഇതിനെ പ്രോത്സാഹിപ്പിക്കരുത്." റാണ ട്വീറ്റ് ചെയ്തു.
രണ്ട് വര്‍ഷം മുമ്പാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ഒരു സൈനികന്റെ വേഷമാണ് റാണ അവതരിപ്പിക്കുന്നതെന്ന് അന്ന് പറഞ്ഞിരുന്നു. ശിവകുമാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം സത്യയാണ്. എസ്.എന്‍.രാജരാജന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മാതാവ് വി.എം.വിഷ്ണുനാഥാണ്
Content Highlights : Rana Daggubatti Against New Movie 1945