കൊച്ചി: മലയാള സിനിമയെ തകര്‍ക്കാന്‍ ഡബ്ല്യൂ.സി.സിയും താനും ശ്രമിച്ചിട്ടില്ലെന്നും തുല്യതയ്ക്കു വേണ്ടിയാണ് താൻ സംസാരിച്ചതെന്നും നടി രമ്യ നമ്പീശന്‍ പറഞ്ഞു.  മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചര്‍ച്ച ഉടന്‍ ഉണ്ടാകും. താനോ ഡബ്ല്യൂ.സി.സിയോ മലയാള സിനിമയേ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തിയത്. തുല്യതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ സംസാരിച്ചത്. 

മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നല്‍കിട്ടുണ്ട്. ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. 

രമ്യയും റിമയും ഉള്‍പ്പെടെ നാലു നടിമാര്‍ മലയാള താരസംഘടനയായ എ.എം.എം.എയില്‍ നിന്നു രാജിവച്ചത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ അഭിപ്രായവുമായി രമ്യയുള്‍പ്പെട്ട നടിമാരുടെ സംഘം മുന്നോട്ടു വന്നത് താരസംഘടനയായ എ.എം.എം.എയെ തകര്‍ക്കാനാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Content Highlights: ramya nambeesan about amma issues wcc controversy